ട്രംപിന്റെ കൊവിഡ് നയങ്ങള്‍ പൊളിച്ചെഴുതി ബൈഡന്‍; മഹാമാരിയെ വരുതിയിലാക്കാന്‍ പത്തിന കര്‍മ്മ പദ്ധതി
കൊവിഡിനെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഉത്തരവുകളില്‍ ഒപ്പു വെച്ച് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍. പരിശോധന കുത്തനെ ഉയര്‍ത്താനും, വാക്സിന്‍ വിതരണം ത്വരിതപ്പെടുത്താനും അദ്ദേഹം നിര്‍ദേശം നല്‍കി